കമ്മ്യൂണിസ്റ്റ് കേരളത്തെകുറിച്ച് അറിയാന്‍ പി രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒരു അമേരിക്കന്‍ അതിഥി

ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്ന നാട്. നിരവധി ജനക്ഷേമ പദ്ധതികളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ലോകത്തിനു മാതൃകയായി പ്രവര്‍ത്തിക്കുന്ന കേരളം.

കേരളമെന്ന ദൈവത്തിന്റെ നാടിനെക്കുറിച്ച് അമേരിക്കയിലെ പ്രധാന പത്രമായ വാഷിങ്ങ്ടണ്‍ പോസ്റ്റിലെ വാര്‍ത്ത വായിച്ച് കേരളം കാണണമെന്ന് ആഗ്രഹത്തില്‍ എത്തിയതാണ് ഡിയാനാ ക്രൂസ്മാന്‍.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന, അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ എല്ലാവര്‍ക്കും സ്വസ്ഥമായി കഴിയാന്‍ സ്വന്തമായി വീടു നല്‍കുന്ന സംസ്ഥാനം.

‘നിപ’ വയറസിനെയും, ഓഖി ചുഴലിക്കാറ്റിനെയും, പ്രളയത്തെയുമെല്ലാം അത്ഭുതകരമായി അതിജിവിച്ച നാട്… ആ നാട് സന്ദര്‍ശിക്കണമെന്ന് അതിയായ ആഗ്രഹത്തോടെയാണ് അമേരിക്കയിലെ യൂണിവേഴസിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ അവസാന വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥി ഡിയാനാ ക്രൂസ്മാന്‍ കേരളത്തിലെത്തിയത്.

ഡിയാനാ ക്രൂസ്‌മാൻ

ജനനം കമ്മ്യൂണിസ്റ്റ് റഷ്യയില്‍. മാതപിതാക്കളും മുത്തശ്ശന്മാരും റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരായിരുന്നെന്ന് ഡിയാന പറയുന്നു.

കേരളം സന്ദര്‍ശിക്കണമെന്ന അവളുടെ ആഗ്രഹം അവള്‍ അധ്യാപകരോട് പറഞ്ഞു. അധ്യാപക ദമ്പതികളെയും കൂട്ടി കേരളത്തിലേക്ക്.

കൊച്ചിയിലേക്ക്… സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനില്‍ സെന്ററിലെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെ നേരില്‍ കണ്ട് കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍.

തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍. സംഘടനാ തിരക്കുകള്‍ കാരണം സഖാവ് സി എന്‍ മോഹനന്‍ ഓഫീസിലുണ്ടായിരുന്നില്ല. ഡിയാനയും അധ്യാപകനും ഓഫീസില്‍ തന്നെ കാത്തിരുന്നു.

പാര്‍ട്ടി ഓഫീസിലെ ലൈബ്രറിയില്‍ കയറി ഇംഗീഷ് പുസ്തകങ്ങള്‍ തെരെഞ്ഞെടുത്തു വായിച്ചു. നേതാക്കന്‍മാരുടെ ഫോട്ടോകള്‍ പകര്‍ത്തി.

ഇന്ത്യയിലെ ലോകസഭ തെരെഞ്ഞെടുപ്പിനെക്കുറിച്ചും ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെക്കുറിച്ചും തെരെഞ്ഞെടുപ്പു ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ടീയത്തെക്കുറിച്ചും വിശദീകരിച്ചു കൊടുത്തത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍.

തന്റെ ഫേസ്ബുക്ക് പോസ്‌ററിലൂടെ അരുണ്‍കുമാര്‍ ഡിയാനാ ക്രൂസ്മാനെ പരിചയപ്പെടുത്തുന്നു.

ഡിയാനാ ക്രൂസ്‌മാൻ പി രാജീവിന്റെ തെരെഞ്ഞെടുപ്പു കൺവെൻഷനിൽ
പി രാജീവിന്റെ തെരെഞ്ഞെടുപ്പു കണ്‍വെന്‍ഷനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കണമെന്ന് ഡിയാനക്ക് അതിയായ ആഗ്രഹം.

കണ്‍വെന്‍ഷന്‍ നടക്കുന്ന ടൗണ്‍ ഹാളിലെത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിനെയും കണ്‍വെന്‍ഷന്‍ ഉദ്ഘാടകന്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബിയേയും കണ്ട് തന്റെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News