പേരുകേട്ട മോദി ജാക്കറ്റ് ഇത്തവണ ആര്‍ക്കും വേണ്ട; ആഴ്ചയില്‍ ഒന്നുപോലും വിറ്റ് പോകുന്നില്ലെന്ന് കച്ചവടക്കാര്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സംാര വിഷയമായിരുന്നു മോദി ജാക്കറ്റുകള്‍. പക്ഷേ 2019 ആയപ്പള്‍ ഈ ജാക്കറ്റുകളുടെ പ്രിയം ഇടിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ദിവസം 35 ജാക്കറ്റുകള്‍ വീതം വിറ്റ് പോയിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒരെണ്ണം വിറ്റ് പോയാല്‍ ആയി എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News