“ഗുജറാത്തില്‍ ഊഞ്ഞാലാടും ദില്ലിയില്‍ കെട്ടിപ്പിടിക്കുകയും കുമ്പിടുകയും ചെയ്യും , പക്ഷേ എതിര്‍ത്താല്‍ പേടിയും” ; മോദിക്കതിരെ രാഹുല്‍ ഗാന്ധി

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന യുഎന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്തിരുന്നു. ഈ വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

മോദിക്ക് ചൈനപ്പേടിയെന്നാണ് രാഹുല്‍ പറയുന്നത്. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി വാ തുറക്കില്ല എന്നാണ് രാഹുല്‍ പറയുന്നത്.

ഗുജറാത്തില്‍ ചൈനീസ് പ്രസിഡന്റിനൊപ്പം ഊഞ്ഞാലാടും ദില്ലിയില്‍ കെട്ടിപ്പിടിക്കുകയും ചൈനചയില്‍ കുമ്പിടുകയും ചെയ്യും എന്ന് രാഹുല്‍ പരിഹസിക്കുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News