കേരളാ കോണ്‍ഗ്രസില്‍ ജനാധിപത്യ കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടുവന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പി.ജെ ജോസഫിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നത്. പിന്നീടാണ് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയായത്.

പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വീട്ടുവീഴ്ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും മോന്‍സ് ജോസഫ് പീപ്പിള്‍ ടിവിയോട് വ്യക്തമാക്കി.