തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി സി ദിവാകരൻ വിജയിക്കുമെന്ന്‌ സാഹിത്യകാരൻ എൻ എസ്‌ മാധവൻ.

ട്വിറ്ററിലാണ്‌ എൻ എസ്‌ മാധവൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്‌. ‘തിരുവനന്തപുരത്ത് വിജയം എൽഡിഎഫിനാകും, സി‌ ദിവാകരൻ ജയിക്കും.

മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌. കുമ്മനത്തെ യുവാക്കൾ തള്ളിക്കളയും’. അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച പിന്തിരിപ്പൻ നിലപാട്‌ ശശി തരൂരിന്‌ ദോഷമാകുമെന്നാണ്‌ എൻ എസ്‌ മാധവന്റെ നിഗമനം.

2014 ൽ തരൂരിനൊപ്പം നിന്ന തിരുവനന്തപുരത്തെ ഗ്രാമമണ്ഡലങ്ങൾ ഇത്തവണ സി ദിവാകരനൊപ്പം നിൽക്കും. കുമ്മനത്തിന്‌ ബിജെപിക്ക്‌ വേണ്ടി നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അധികമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും എൻ എസ്‌ മാധവൻ പറഞ്ഞു.