തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും റീജിയണല്‍ ഡയാലിസസ് സെന്ററില്‍ പതിവ് സന്ദര്‍ശനം മുടക്കാതെ പി. രാജീവ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും ലോകവൃക്കദിനമായ വ്യാഴാഴ്ച ആലുവ ഗവ.താലൂക്ക് ആശുപത്രിയിലെ റീജിയണല്‍ ഡയാലിസസ് സെന്ററില്‍ പതിവ് സന്ദര്‍ശനം നടത്തി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ രാജ്യസഭാ എംപിയുമായ പി രാജീവ്.

എംപിയായിരിക്കെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ രാജ്യത്തിന് തന്നെ പുതിയ മാതൃകയായിരുന്നു പി. രാജീവ് കാണിച്ചു കൊടുത്തത്. ആശുപത്രിയിലെത്തിയ പി. രാജീവിന് ഡോക്ടര്‍മാരും ജീവനക്കാരും അടക്കം വിജയാശംസകള്‍ നേര്‍ന്നു.

എട്ടുവര്‍ഷം മുമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ എന്ന ആശയം രാജ്യസഭാ എംപിയായിരുന്ന പി രാജീവ് മുന്നോട്ടുവയ്ക്കുമ്പോള്‍ രാജ്യത്ത് അങ്ങനൊരു മാതൃക ഉണ്ടായിരുന്നില്ല. അന്നുവരെ പൊതുമേഖലയില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമായിരുന്നു ഈ സംവിധാനം.

എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് 2011ല്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച റീജനല്‍ ഡയാലിസിസ് സെന്റര്‍ ഇന്ന് മറ്റ് ജില്ലാ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞു.

ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ ഇവിടുത്തെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം ആഘോഷിക്കാറുള്ള പി രാജീവ് ലോക വൃക്കദിനമായ വ്യാഴാഴ്ചയും പതിവുപോലെ എത്തിയപ്പോള്‍ നിറഞ്ഞ പ്രതീക്ഷയോടെയാണ് രോഗികളും ബന്ധുക്കളും ചുറ്റുംകുടിയത്. രോഗികളെ പേരെടുത്തു വിളിച്ച് സുഖവിവരങ്ങളാരാഞ്ഞും ഡോക്ടര്‍മാരോടും ജീവനക്കാരോടും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞും രാജീവ് അവരുടെ ഹൃദയം തൊട്ടു. സെന്ററിന്റെ വികസനത്തുടര്‍ച്ചയായി വൃക്ക മാറ്റിവയ്ക്കലിനു സൗകര്യമൊരുക്കാന്‍ ശ്രമിക്കുമെന്ന് പി രാജീവ് പറഞ്ഞു.

പ്രചരണത്തില്‍ ബഹുദൂരം മുന്നിലായ പി രാജീവ് തീരദേശമേഖലയായ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച പ്രചരണം നടത്തി. എല്ലായിടത്തും വലിയ സ്വീകാര്യതയാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. എം കെ സാനുമാഷാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News