‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ‘ഇഷ്‌ക്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹര്‍ ആണ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്‌കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിലില്‍ റിലീസിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here