
ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം.
വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ബ്രെക്‌സിറ്റ് മാര്‍ച്ച് 29 ന് നടക്കില്ലെന്ന് ഉറപ്പായി.
കരാറില്ലാതെ യൂണിയന്‍ വിടാനുള്ള നീക്കം ബ്രീട്ടിഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്നാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വേണ്ടി വോട്ടെടുപ്പ് നടന്നത്.
പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാര്‍ലമെന്റിലുണ്ടായത്. 412 വോട്ട് നേടിയാണ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി പാസ് ആയത്.
യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ ഒഴികെയുള്ള ബാക്കി 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ ഇത് നടപ്പിലാക്കാന്‍ കഴിയു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here