മലപ്പുറത്ത് ലീഗ് എസ്ഡിപിഐ രഹസ്യ കൂടിക്കാഴ്ച; ചര്‍ച്ച നടന്നത് ബുധനാഴ്ച രാത്രി

മുസ്ലിം ലീഗ് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ പോപുലര്‍ഫ്രണ്ട് നേതാക്കളായ അബ്ദുല്‍ മജീദ് ഫൈസി, നസറുദ്ദീന്‍ എളമരം എന്നിവര്‍ കൊണ്ടോട്ടിയിലെ ഹോട്ടലില്‍ ചര്‍ച്ചക്കെത്തുന്ന ദൃശ്യങ്ങള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു.

ലീഗിന്റെ മതേതര മുഖം മൂടി അഴിഞ്ഞുവീണെന്ന് സി പി ഐ എം ബുധനാഴ്ച വൈകുന്നേരം 8 മണിയോടെയായിരുന്നു കൂടിക്കാഴ്ച. ഇ ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, ഇക്രാമുല്‍ ഹഖ് തുടങ്ങിയവര്‍ എത്തുന്നതിന്റെ ദൃശ്യങ്ങളാണിത്.

കൊണ്ടോട്ടിയിലെ കെ ടി ഡി സി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഇറങ്ങിവരുന്നതും ദൃശ്യങ്ങളില്‍ക്കാണാം.

പൊന്നാനിയില്‍ തോല്‍വി ഭയന്നാണ് മുസ്ലിം ലീഗ – പോപുലര്‍ഫ്രണ്ട് കൂടിക്കാഴ്ചയെന്നും മുസ്ലിം ലീഗിന്റെ മതേതര മുഖം മൂടി അഴിഞ്ഞുവീണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

വര്‍ഗീയ കക്ഷികളുമായുള്ള മുസ്ലിം ലീഗിന്റെ രഹസ്യബന്ധം ദൃശ്യങ്ങളടക്കം പുറത്തായതോടെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് മുസ്ലിം ലീഗ് നേതൃത്വം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here