എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയ മുസ്ലീം ലീഗിനെതിരെ പി,വി അന്‍വര്‍ രംഗത്ത്. യുഡിഎഫിന്റെ കൂടി അറിവോടെയാണ് ലീഗ് നേതാക്കള്‍ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ചര്‍ച്ചക്കെത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ ആര്‍എസ്എസുമായി കൂട്ടുകൂടുമെന്നും സമുഹത്തോടോ ജനങ്ങളോടോ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ലീഗിന്റെതെന്നും അന്‍വര്‍ പറയുന്നു.