ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് എസ്ഡിപിഐ; നേതാക്കള്‍ തങ്ങളോട് സഹായം ആവശ്യപ്പെട്ടെന്ന് അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് എസ്ഡിപിഐ.

ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ലീഗ് നേതാക്കള്‍ തങ്ങളോട് സഹായം ആവശ്യപെട്ടതായി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. പൊന്നാനിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആവശ്യപെട്ടത്.

കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് രാത്രി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇടി മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോയാണ് പുറത്തുവന്നത്. കൂടിക്കാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടത്.

അതേസമയം, എസ്ഡിപിഐ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു.

കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീര്‍ പറഞ്ഞു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here