ചൂടിനെ നേരിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ചൂട് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ ഒരുക്കം തുടങ്ങി. ജലസ്രോതസ്സുകളുടെ സംരക്ഷണം, ശാസ്ത്രീയവിനിയോഗം എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍  മുഖ്യമന്ത്രി കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ആശങ്കാജനകമായ സാഹചര്യം ഒരു ജില്ലയിലും ഇല്ലെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വിനിയോഗിക്കാന്‍ കലക്ടര്‍മാര്‍ക്ക് 50 ലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here