കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.

ഒരിക്കല്‍ നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാം കുറ്റകൃത്യങ്ങളും തനിയെ മാഞ്ഞു പോകുമെന്ന വടക്കന്റെ ട്വീറ്റാണ് അതില്‍ പ്രധാനം.

 

ബിജെപിയില്‍ എത്തിയതോടെ കുറ്റകൃത്യങ്ങള്‍ മാഞ്ഞുവോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

യുപിയിലെ ജനങ്ങള്‍ക്ക് ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും നുണകളെയും രണ്ടു തരത്തിലുള്ള ഉപയോഗത്തെ കുറിച്ചും ബോധ്യമുണ്ട്.

നുണകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപിയില്‍ നടക്കുന്നതെന്നും മുമ്പ് ടോം വടക്കന്‍ ട്വീറ്റ് ചെയ്തിരുന്നു.