എസ്ഡിപിഐ കൂടിക്കാ‍ഴ്ച: ലീഗില്‍ ഭിന്നത; ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരാലി തങ്ങളെ അതൃപ്തി അറിയിച്ചു

മുസ്ലിം ലീഗ് എസ് ഡി പി ഐ രഹസ്യ ചര്‍ച്ചയില്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ പാണക്കാട് ഹൈദരലി തങ്ങളെ അതൃപതി അറിയിച്ചു.

യുവനേതാവ് നജീബ് കാന്തപുരം രൂക്ഷമായാണ് ഫേസ് ബുക്ക് പേജില്‍ പ്രതികരിച്ചത്. എം കെ മുനീറും കെ എം ഷാജിയും അതൃപ്തിയറിച്ചതോടെ രാഷ്ട്രീയമായി മാത്രമല്ല സംഘടനാ പരമായും ലീഗ് പ്രതിസന്ധിയിലായെന്നാണ് വിലയിരുത്തല്‍.

ഒരേ സമയം ന്യൂനപക്ഷ-ഭൂരി പക്ഷ വര്‍ഗീയതയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുയും വളര്‍ത്തുകയും ചെയ്യുന്നുവെന്ന ആക്ഷേപം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന കൊണ്ടോട്ടി കെ ടി ഡി സി ടാര്‍മെറിന്റ് ഹോട്ടലിലെ ലീഗ് നേതാക്കളുടെ ദൃശ്യങ്ങള്‍.

തിരഞ്ഞെടുപ്പുകാലത്ത് കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വിശദീകരിക്കാനാവാതെ മുസ്ലിം ലീഗ് നേതാക്കള്‍ ഒന്നടങ്കം പ്രതിരോധത്തിലായി.

ഇതാണ് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും ഇ ടി മുഹമ്മദ് ബഷീറിനുമെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തെത്താന്‍ ഇടയാക്കിയത്.

പോപുലര്‍ ഫ്രണ്ടിനെ പരസ്യമായി വിമര്‍ശിക്കുന്ന കെ എം ഷാജി, എം കെ മുനീര്‍ തുടങ്ങിയവര്‍ പാണക്കാട് ഹൈദരലി തങ്ങളെ ഫോണില്‍വിളിച്ച് വിയോജിപ്പ് അറിയിച്ചു.

യുവനേതാവ് രൂക്ഷമായാണ് ഫേസ്ബുക്കില്‍ നേതാക്കള്‍ക്കെതിരേ പ്രതികരിച്ചത്. തീവ്രവാദികളുടെ മുമ്പില്‍ കുമ്പിട്ടല്ല തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടതെന്ന് നജീബ് കാന്തപുരം ഓര്‍മ്മിപ്പിക്കുന്നു.

മലപ്പുറത്തും പ്രത്യേകിച്ച് പൊന്നാനിയിലും എസ് ഡി പി ഐ ബന്ധം തിരിച്ചടിയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍.

പോപുലര്‍ ഫ്രണ്ടുമായുള്ള ലീഗിന്റെ രഹസ്യബന്ധത്തില്‍ സമസ്ത നേതാക്കളും ആശ്ചര്യത്തിലാണ്. മുസ്ലിം ലീഗിലെ മുജാഹിദ് അനുകൂലികളാണ് ഇതിനുപിന്നിലെന്നാണ് സമസ്ത നേതാക്കള്‍ കരുതുന്നത്.

പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ കിട്ടിയ ആയുധം മറു വിഭാഗം ഏറ്റെടുത്തതോടെ ലീഗ് രാഷ്ട്രീയമായി മാത്രമല്ല സംഘടനാപരമായും പ്രതിസന്ധിയിലേക്ക് നീങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News