
കേരളത്തിലെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റിയോഗം പിരിഞ്ഞു.
സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കണമോയെന്ന് നാളെ ചേരുന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കും.
ആറ്റിങ്ങല്‍,ഇടുക്കി, വയനാട്,വടകര സീറ്റുകളില്‍ തര്‍ക്കം രൂക്ഷം. കെ.വി.തോമസിനെ എറണാകുളത്ത് നിന്ന് മാറ്റാനും ശ്രമം.
സ്ഥാനാര്‍ത്ഥി ലിസ്റ്റിന് അന്തിമ തീരുമാനം എടുക്കാന്‍ മാരത്തോണ്‍ ചര്‍ച്ചയാണ് ദില്ലിയില്‍ നടന്നത്.രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കേരള ഹൗസിലും എ.കെ.ആന്റണിയുടെ വസതിയിലും പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്നു.
സുരക്ഷിത മണ്ഡലം എന്ന നിലയില്‍ വയനാട്ടില്‍ ചേക്കേറാന്‍ കെ.സി വേണുഗോപാല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അദേഹം മത്സരിക്കില്ലെന്ന സൂചന കെ.പി.സിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി കാര്യത്തിലും തീരുമാനം എടുക്കണം. കെ.വി.തോമസിനെ എറണാകുളത്ത് നിന്ന് മാറ്റാനും ചര്‍ച്ച സജീവം.
കേരളത്തിന്റെ സംഘടന ചുമതലയുള്ള മുകള്‍വാസ്‌നിക്കുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തി. പാര്‍ടി തീരുമാനം അനുസരിക്കുമെന്ന് അദേഹം പറഞ്ഞു.
വടകരയില്‍ കെ.കെ.രമയ്ക്കും,ഇടുക്കിയില്‍ പിജെ ജോസഫിനും സീറ്റില്ല.ടി.സിദ്ധിക്കിന് വടകര നല്‍കിയേക്കും.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനാണ് സാധ്യതയേറെയെങ്കിലും ആലപ്പുഴയിലേയ്ക്ക് മാറ്റിയേക്കും.നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here