കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറുടെ മണ്ഡല പര്യടനം

വോട്ടര്‍മാരെ നേരിട്ട് കണ്ട് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറുടെ മണ്ഡല പര്യടനം. വ്യവസായ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലുമെല്ലാം ഹൃദ്യമായ സ്വീകരണമാണ് കണ്ണൂരിന്റെ വികസന നായികയ്ക്ക് ലഭിക്കുന്നത്.

അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളിലെ വര്‍ധിച്ച ജന പങ്കാളിത്തവും ശ്രീമതി ടീച്ചറുടെ ജനസമ്മതിയുടെ തെളിവാകുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷം പി കെ ശ്രീമതി ടീച്ചര്‍ കണ്ണൂരിന് നല്‍കിയ വികസന നേട്ടങ്ങള്‍ക്ക് ഹൃദയം കൊണ്ട് നന്ദി പറയുകയാണ് വോട്ടര്‍മാര്‍.

ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഇറങ്ങിയ ശ്രീമതി ടീച്ചര്‍ക്ക് എല്ലായിടത്തും ലഭിക്കുന്നത് ആവേശകരമായ സ്വീകരണം.

തൊഴിലാളികളും വിദ്യാര്‍ഥികളുമെല്ലാം ശ്രീമതി ടീച്ചറുടെ വിജയത്തിനായി പ്രായത്‌നിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.രാഷ്ട്രീയ വ്യത്യാസമില്ലാത്തവയാണ് ജനങ്ങള്‍ ശ്രീമതി ടീച്ചറുടെ വികസന നേട്ടങ്ങളെ അംഗീകരിക്കുന്നത്.

എല്‍ ഡി എഫ് പകുതിയിലധികം അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായി. ഇരിക്കൂര്‍ നിയമസഭാ മണ്ഡലം കണ്‍വെന്‍ഷന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മട്ടന്നൂര്‍ കണ്‍വെന്‍ഷന്‍ മന്ത്രി ഇ പി ജയരാജനും ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News