ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവാവിനെ കൊലപെടുത്തിയ മയക്കുമരുന്ന് സംഘാഗംമായ അര്‍ജ്ജുനെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപെടുത്തി

മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ്് ശ്രീവരാഹം സ്വദേശി ശ്യാമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം നേരിട്ട് നിര്‍വ്വഹിച്ച അര്‍ജുനെയാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്.

ശ്യാമിനെ കുത്തിയ സംഭവത്തില്‍ മനോജ്, രജിത്ത് എന്നീവരെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ പോകാന്‍ സാധ്യതയുളള ,സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

മുംബൈയില്‍ ജോലി ചെയ്യുന്ന അര്‍ജ്ജുന്‍ സമീപ ദിവസങ്ങളിലാണ് തലസ്ഥാനത്തെത്തിയത്. ഏത്രയും വേഗം മുഖ്യപ്രതിയെ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഏറ്റുമുട്ടലില്‍ കുത്തേറ്റ ശ്യാമിന്റെ സുഹൃത്തുക്കള്‍ ആയ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ അപകടനില തരണം ചെയ്തു .