പുത്തന്‍ ഫോര്‍ഡ് ഫിഗോ വിപണിയില്‍

മുഖംമിനുക്കി പുത്തല്‍ ഫോര്‍ഡ് ഫിഗോ വിപണിയിലെത്തി. പഴയ ഫിഗോയുടെ അതേ പ്ലാറ്റ്‌ഫോമ് നിലനിര്‍ത്തി ചില മാറ്റങ്ങള്‍ വരുത്തിയാണ് പുത്തന്‍ ഫിഗോയുടെ വരവ്. 5.51 ലക്ഷം രൂപയാണ് പ്രാരംഭ മോഡലിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില

നവീകരിച്ച ഫിഗോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ 3 സിലന്റെര്‍ പെട്രോള്‍ എഞ്ചിന്‍ 96 PS ശക്തിയും 120 NM ടോര്‍ക്കും നല്‍കും. അദ്യമായാണ് ഫോര്‍ഡ് ഹാച്ച്ബാക്കിന്‍ ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത്. 1.5 നാല് സിലന്റെര്‍ പെട്രോള്‍ എഞ്ചിനാണ് ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിന് യാതൊരു മാറ്റവുമില്ല. 1.5 നിറ്റര്‍ 4 സിലന്റെര്‍ ഡീസല്‍ എഞ്ചിന്‍ 100 PS ശക്തിയും 215 NM ടോര്‍ക്കും നല്‍കും. .

സുരക്ഷക്കായി 6 എയര്‍ ബാഗ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊര്‍ട്ടെയിന്‍മെന്റ്, മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലേ, എ.ബി.എസ്, ഇ.ബി.ഡി , ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പഴ്‌സ്, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് പുതിയ ഫിഗോയിലുള്ളത്.

മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്റ്റ് ഐ 10, ഫോക്‌സവാഗണ്‍ പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News