ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവം; പിള്ളയുടെ ആ നാടകവും പൊളിഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് കാണിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ നാടകം. കൊച്ചിയില്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പി എസ് ശ്രീധരന്‍പിളള അംഗത്വ വിതരണം നടത്തി. എന്നാല്‍ തങ്ങള്‍ നേരത്തേ തന്നെ ബിജെപി പ്രവര്‍ത്തകരാണെന്നും ഇത്തരത്തില്‍ പ്രത്യേകമായ ചടങ്ങ് നടത്തിയത് എന്തിനെന്ന് അറിയില്ലെന്നും തരൂരിന്റെ ബന്ധുക്കള്‍ പ്രതികരിച്ചതോടെയാണ് ഇലക്ഷന്‍ സ്റ്റണ്ടിനുവേണ്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് വ്യക്തമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News