ഇന്നലെ ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ട വിശ്വാസിയുടെ വാക്കുകള്‍ ആണ് ഇന്ന് പലരുടെയും മനസ് വേദനിപ്പിക്കുന്നത്.

തോക്കുമേന്തി തന്റെ മുന്നിലേക്ക് എത്തിയ തീവ്രവാദിയോട് ‘ഹലോ സഹോദര’ എന്നു വിളിച്ചാണ് അയാള്‍ അഭിസംബോധന ചെയ്തത്. തൊട്ടടുത്ത നിമിഷം തന്നെ അയാള്‍ വെടിയേറ്റു വീഴുകയും ചെയ്തു.

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തീവ്രവാദി തന്റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നുമാണ് ഈ മനസ് നുറുങ്ങുന്ന കാഴ്ച ലോകം കണ്ടത്.

ഇന്നലെ രണ്ടു പള്ളികളിലായി നടന്ന തീവ്രവാദി ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 49 പേരാണ് കൊല്ലപ്പെട്ടത്. 4 വയസായ കുട്ടി ഉള്‍പ്പടെ നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ആണ്.

ഹലോ ബ്രദര്‍ എന്ന് അവസാനമായി വിളിച്ച ആ മനുഷ്യനാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. അളവറ്റ സ്‌നേനഹത്തിന്റെ സമാധാനപരമായ ഒരു വിഷ് എന്നാണ് അതിനെ അവര്‍ വിശേഷിപ്പിക്കുന്നത്. അഹിംസ എന്നതാ ഒരിക്കലും ദുര്‍ബലമായ ആയുധമല്ല അതാണ് ഏറ്റവും ശക്തം എന്ന് ആ മനുഷ്യന്‍ തെളിയച്ചതായി സോഷ്യല്‍ മീഡിയ പറയുന്നു.