അയാള്‍ കോടതിയിലേക്ക് കടന്നുവന്നു, ഒന്നും മിണ്ടാതെ മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ മാധ്യമങ്ങളെ നോക്കി നിന്നു; അയാളുടെ മുഖത്ത് ഒരു തരി കുറ്റബോധം ഇല്ലായിരുന്നു

ന്യൂസിലാന്‍ഡില്‍ പള്ളിയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി കോടതിയില്‍ എത്തിയത് യാതൊരു കുറ്റബോധമോ കുസലോ ഇല്ലാതെയാണ്.

കോടതിയില്‍ എത്തിയ ഇയാള്‍ മാധ്യമങ്ങളില്‍ നിന്നും കണ്ണെടുക്കാതെ മുഖത്ത് ഒരു പുഞ്ചിരിയോട് നോക്കി നിന്നു.

New Zealand attack suspect Brenton Tarrant grins in court

ബ്രെണ്ടന്‍ ടറാന്റ് കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളിയിലേക്ക് തോക്കുമായി എത്തി ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പടെ 49 പേരാണ് കൊല്ലപ്പെട്ടത്.

വിലങ്ങ് വച്ച്, ഷൂ ഇല്ലാതെ വെളുത്ത ജയില്‍ വേഷം ധരിച്ച് എത്തിയ ടറാന്റ് ഒന്നും തന്നെ സംസാരിച്ചില്ല. വൈറ്റ് സുപ്രീമിസിസ്റ്റ് വിഭാഗക്കാരുടെ അടയാളം ഉയര്‍ത്തികാണിക്കുക മാത്രമാണ് ചെയ്തത്.

വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് അയാള്‍ കോടതിയിലേക്ക് കടന്നു വന്നു, ഒന്നും തന്നെ മിണ്ടിയില്ല. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ മാധ്യമങ്ങളെ നോക്കി നിന്നു എന്നാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News