ന്യൂസിലാൻഡിലെ മുസ്ളീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും.കൊടുങ്ങല്ലൂർ സ്വദേശിനിയും.

തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിെൻറ ഭാര്യയുമായ അൻസിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അൻസിയയെ കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.

അക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ന്യൂസിലൻഡിൽ ലിൻകോൺ യൂണിവേഴ്സിറ്റിയിൽ അഗ്രി ബിസിനസ് മാനേജ്മെൻറ് വിദ്യാർഥിനിയാണ് അൻസി.

ഭർത്താവ് നാസർ ന്യൂസിലാന്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഒരു വർഷം മുമ്പാണ് നാസറും അൻസിയും ന്യൂസിലൻഡിലേക്ക് പോയത്.

ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാസർ നാട്ടിലേക്ക് ഫോൺ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഭീകരാക്രമണ സമയത്ത് പള്ളിയിൽ അൻസിയ ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ അൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നത്.

പിന്നീട് മരണം സ്ഥിരീകരിച്ച് അറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലിബാവയുടെ മകളാണ് അൻസി.രണ്ട് വർഷം മുമ്പാണ് അൻസിയും നാസറും വിവാഹിതയായത്.