
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ദിവസങ്ങള്‍ക്ക് മുന്നെ തുടങ്ങിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് വിരാമമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് പട്ടിക പ്രസിദ്ധീകരിച്ചു.
ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് രൂക്ഷമായ തര്‍ക്കള്‍ ഉണ്ടായി. ആദ്യം ആറ് മണിക്ക് തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം 6:30 ന് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യോഗം തുടരുകയായിരുന്നു.
സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, എന്നിവര്‍ മത്സരരംഗത്തുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്നാണ് അവസാനംവരെയുള്ള വാര്‍ത്തകളെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
കേന്ദ്രനേതാക്കള്‍ ഉള്‍പ്പെടെ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും ഇവര്‍ മാറിനില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം കേരളകോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നിപ്പും യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് തലവേദനയായി.
പട്ടിക ഇങ്ങനെ
തിരുവനന്തപുരം: ശശി തരൂര്‍
പത്തനംതിട്ട: ആന്റോ ആന്റണി
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
എറണാകുളം: ഹൈബി ഈഡന്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
ചാലക്കുടി: ബെന്നി ബെഹനാന്‍
തൃശൂര്‍: ടിഎന്‍ പ്രതാപന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്: വികെ ശ്രീകണ്ഠന്‍
കോഴിക്കോട്: എംകെ രാഘവന്‍
കണ്ണൂര്‍: കെ സുധാകരന്‍
കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here