
എറണാകുളത്തെ സിറ്റിംഗ് എംപി കെവി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അയവുവരുത്താന്‍ നേതൃത്വത്തിന്‍റെ ശ്രമം പാളുന്നു.
രമേശ് ചെന്നിത്തല കെവി തോമസിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും കെവി തോമസ് വഴങ്ങിയില്ല.
ഒരു ഓഫറും വേണ്ട, എന്തിനാണ് ഈ നാടകം കളിക്കുന്നതെന്ന് ചോദിച്ച് കെവി തോമസ് രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ചുവെന്നും വാര്‍ത്തയുണ്ട്. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കെവി തോമസുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.
ഇദ്ദേഹത്തോട് സ്വവസതിയില്‍ തന്നെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ കേന്ദ്ര നേതാക്കള്‍ ഇദ്ദേഹത്തെ വീട്ടിലെത്തി കാണാനും സാധ്യതയുണ്ട്.
യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ മുന്നോട്ട് വച്ച് അനുനയ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
എറണാകുളം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട സിറ്റിങ്ങ് എംപി കെ.വി തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തി.
കറിവേപ്പില പോലെ തന്നെ വലിച്ചെറിയാന്‍ ആര്‍ക്കുമാകില്ല. എന്ത് ചെയ്യണമെന്ന് അറിയാമെന്ന് കെവി തോമസ് ദില്ലിയില്‍ പ്രതികരിച്ചു. എറണാകുളം സീറ്റ് നിഷേധിച്ചത് രാഷ്ട്രിയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണന്നും കെവി തോമസ് പറഞ്ഞു.
തികച്ചും ആസൂത്രിതമായിട്ടായിരുന്നു കെവി തോമസിനെ എറണാകുളത്ത് നിന്നും എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി പുറത്താക്കിയത്.
സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ കെ.വി.തോമസിന് സീറ്റ് നല്‍കാനാവില്ലെ എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒരുമിച്ചെടുത്ത തീരുമാനമാണന്ന് നേതാക്കള്‍ അറിയിച്ചു.
കേരളഘടകത്തിന്റെ തീരുമാനത്തെ രാഹുല്‍ഗാന്ധി എതിര്‍ത്തില്ല. കെ.വി തോമസിനെതിരെ എറണാകുളം ജില്ലിയിലെ എം.എല്‍എമാരുടെ കത്തും നേതാക്കള്‍ ഹൈക്കമാന്റിന് കൈമാറി.
ഇതോടെ കെവിയ്ക്ക് പുറത്തോട്ടുള്ള വഴി തെളിഞ്ഞു.ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ കെവി തോമസ് പ്രതികരിച്ചു. രാഷ്ട്രിയ ജീവിതത്തിലെ വലിയ ഷോക്കാണന്ന് കെവി തോമസ് പറഞ്ഞു.
കറിവേപ്പില പോലെ തന്നെ വലിച്ചെറിയാന്‍ ആകില്ല. ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.
ബിജെപിയിലേയ്ക്ക് പോകുമോ എന്ന ചോദ്യത്തെ തള്ളാതെയാണ് കെവി തോമസ് പ്രതികരിച്ചത് .
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തനിക്ക് ഗ്രൂപ്പില്ലെന്നും കെവി തോമസ് പറഞ്ഞു.കെവി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഹൈക്കമാന്റ് വഴി ചില നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here