രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട്ട് പ്രതിഷേധം; രാജിക്കൊരുങ്ങി ഡിസിസി നേതൃത്വം

ഗ്രൂപ്പ്തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഏറെ വൈകി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലും പ്രതിഷേധവും എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതൃത്വം.

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സുബ്ബയ്യ റായ് പട്ടികയില്‍ നിന്ന് പിന്‍തള്ളപ്പെടുകയും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തതോടെ ഡിസിസി നേതൃത്വം ഒന്നടങ്കം എതിര്‍പ്പ് പ്രകടിപ്പിച്ചു.

അപ്രതീക്ഷിതമായി വന്ന സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിക്കാതെ ഡിസിസി നേതാക്കള്‍ ഓരോരുതേതരായി ഡിസിസി ഓഫീസ് വിട്ടതോടെ പ്രതിഷേധം പ്രകടമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News