കെവി തോമസും ‘കൈ’വിടുന്നുവോ; പ്രതീക്ഷയില്ലാതെ പ്രതിപക്ഷ നേതാവ് മടങ്ങി

എറണാകുളത്തെ സിറ്റിംഗ് എംപി കെവി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അയവുവരുത്താന്‍ നേതൃത്വത്തിന്‍റെ ശ്രമം.

രമേശ് ചെന്നിത്തല കെവി തോമസിന്‍റെ വസതിയിലെത്തി കൂടിക്കാ‍ഴ്ച നടത്തുകയാണ്. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കെവി തോമസുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.

ഇദ്ദേഹത്തോട് സ്വവസതിയില്‍ തന്നെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ കേന്ദ്ര നേതാക്കള്‍ ഇദ്ദേഹത്തെ വീട്ടിലെത്തി കാണാനും സാധ്യതയുണ്ട്.

യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ മുന്നോട്ട് വച്ച് അനുനയ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം.

ചെന്നിത്തല ചര്‍ച്ച നടത്തി മടങ്ങുമ്പോ‍ഴും അനുനയനീക്കം വിജയിച്ചു എന്ന സൂചനപോലും നല്‍കാതെയാണ് പ്രതിപക്ഷ നേതാവ് കെവി തോമസിന്‍റെ വസതിയില്‍ നിന്ന് മടങ്ങുന്നത്.

തോമസ് മാഷിന്‍റെ അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താന്‍ ക‍ഴിയുമെന്നാണ് കരുതുന്നതെന്ന് മാത്രമാണ് കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.

അദ്ദേഹം പാര്‍ട്ടിയില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. അനുനയനീക്കം വിജയിക്കാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധിയും മറ്റ് കേന്ദ്ര നേതാക്കളും ഇന്ന് തന്നെ കെവി തോമസുമായി ചര്‍ച്ചനടത്തുമെന്നും വാര്‍ത്തകളുണ്ട്.

അതേസമയം ബിജെപി നേതൃത്വം ഇന്നലെ രാത്രി തന്നെ കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തോമസ് വടക്കന്‍ മുഖേനയാണ് ബിജെപി ഈ നീക്കം നടത്തിയതെന്നാണ് വാര്‍ത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News