സാക്ഷി മഹാരാജിന്‍റെ പ്രസ്താവന സംഘപരിപാറിന്‍റെ ഉള്ളിലിരിപ്പെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി

2019ന് ശേഷം ഇനി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന ബിജെപി എം.പി സാക്ഷി മഹാരാജിന്‍റെ പ്രസ്താവന സംഘപരിപാറിന്‍റെ ഉള്ളിലിരിപ്പെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

ഫ്രോയിഡിയൻസ് സ്ളിപ്പിലൂടെ പുറത്ത് വന്നത് ഗുരുതരമായ ചിന്താഗതിയാണ്. ആർക്കും വരാനും പോകാനും ക‍ഴിയുന്ന സമാന പ്രത്യശാസ്ത്രമുള്ള പാർട്ടിയാണ് ബിജെപിയും കോൺഗ്രസ്സും എന്നതാണ് ഇപ്പോൾ തെളിയുന്നത്.

സംസ്ഥാനത്ത് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചത് പിണറായി വിജിയൻ സർക്കാരെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോയംഗം എം.എ ബേബി ന്യൂസ് ഡയറ്കടർ എൻ.പി ചന്ദ്രശേഖര‍ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ മുന്നേറ്റമുണ്ടാകുമെന്നും തുടർന്ന് രാജ്യത്ത് തെരഞ്ഞെടുപ്പുകൾ തന്നെ ഇല്ലാതാകുമെന്നുമാണ് ബിജെപി എം.പി സാക്ഷി മഹാരാജ് ക‍ഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗം.

സംഘപരിവാർ സംഘടനകളുടെ മനസ്സിലിരിപ്പാണ് ഫ്രോയിഡിയൻസ് സ്ളിപ്പിലൂടെ പുറത്ത് വന്ന ഈ ഗുരുതര പ്രസ്താവനയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. കൈരളി – പീപ്പിൾ ന്യൂസ് ഡയറക്ടർ നടത്തിയ അന്യോന്യം പരിപാടിയിലായിരുന്നു ബേബിയുടെ പ്രതികരണം.

കേരളത്തിലെ സമകാലിന രാഷ്ട്രിയ സംഭവവികാസങ്ങളിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് പി.ജെ ജോസഫിനോട് മ്ളേഛമായ നിലപാടാണ് സ്വീകരിച്ചത്. കെ.വി തോമസിനോടാകട്ടെ ജനാധിപത്യ മര്യാദയും കാണിച്ചില്ല.

കോൺഗ്രസ്സിന്‍റെ അറിവോടെയാണോ മുസ്ളിം ലീഗ് – എസ്ഡിപിഐ ചർച്ച നടന്നതെന്ന് വ്യക്തമാക്കണം. ഇത് അത്യന്തരം ആപൽകരമായ രാഷ്ട്രീയ നീക്കമാണെന്നും ബേബി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിച്ചവരാണ് സംസ്ഥാന സർക്കാർ. വിശ്വാസികൾക്കെതിരായ നിലപാട് എൻഎസ്എസ് കൈകൊണ്ടു.

സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമമായാണ് പിണറായി വിജയൻ സർക്കാർ പ്രവർത്തിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും ബേബി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here