ന്യൂസിലന്‍ഡില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക റൂട്‌സ് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഹൈക്കമ്മീഷണര്‍ ന്യൂസിലന്‍ഡ് പോലീസ് അധികൃതരുമായി സംസാരിച്ചു.

24 മണിക്കൂറിനകം മൃതദേഹം വിട്ടു നല്‍കുമെന്നാണ് പോലീസ് അധികൃതര്‍ ഹൈക്കമ്മീഷണറെ ഇന്ന് രാവിലെ അറിയിച്ചത്. മൃതദേഹം വിട്ടുകൊടുത്താല്‍ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് നോര്‍ക റൂട്‌സ് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here