
സ്ഥാനാര്‍ത്ഥി ചിത്രത്തിന് അന്തിമ രൂപമാക്കാനാകാതെ ബിജെപി. തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇപ്പോഴും അനിശ്ചിതത്വം.
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച കെ വി തോമസിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാനും ബിജെപി നേതൃത്വം ശ്രമം നടത്തുന്നു. പല നേതാക്കളും ഇഷ്ടമണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന പിടിവശിയിലാണ്
നിരവധി വിഷയങ്ങളില്‍ തട്ടി ഇഴയുകയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കുമോ എന്ന് ഇപ്പോഴും വ്യക്തതമാക്കിയിട്ടില്ല. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. കെ സുരേന്ദ്രന്റെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം തുഷാര്‍ മത്സരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.
എന്നാല്‍ പത്തനംതിട്ട കിട്ടണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. പക്ഷെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, എം ടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പത്തനംതിട്ടയ്ക്ക് വേണ്ടി കടുംപിടുത്തത്തിലാണ്. തുഷാര്‍ മത്സരിക്കുന്നിലെങ്കില്‍ ബിഡിജെഎസിന് മറ്റൊരു സീറ്റ് നല്‍കേണ്ടതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുഴക്കുന്നു.
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച കെ വി തോമസിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കം സജീവമാണ്. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസിന്റെ മനസറിയാന്‍ ശ്രമം തുടങ്ങി. കെ വി തോമസ് സന്നദ്ധത അറിയിച്ചാല്‍ എറണാകുളം മത്സരിപ്പിക്കും.
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്.
പല നേതാക്കളും ഇഷ്ടമണ്ഡലങ്ങള്‍ കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രന്‍ പാലക്കാട് തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സി കൃഷ്ണകുമാര്‍ ആണ് പരിഗണനയില്‍. അനിശ്ചിതത്വങ്ങള്‍ ഇന്നും നീങ്ങാന്‍ ഇടയില്ലാത്തതിനാല്‍ നാളെ പട്ടിക പുറത്തുവരാനാണ് സാധ്യത

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here