“ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും; അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും” ; വൈറലായി ടോവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയ ആളാണ് ടോവിനോ തോമസ്. ഇപ്പോള്‍ മലയാളത്തില്‍ അദ്ദേഹത്തിന് ഒരു സ്റ്റാര്‍ പദവി തന്നെയുണ്ട്.

തമിഴ് സിനിമാ ലോകത്തു തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു കഴിഞ്ഞു. താന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറല്‍ ആകുന്നത്.

ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നെഴുതി മുദ്രകുത്തുമായിരിക്കും, പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിപ്ലവുമല്ല, മറിച്ച് ഒരു കഠിനാധ്വനിയുടെ ആത്മവിശ്വാസമാണ്.

ഇതാണ് 2011 ല്‍ സിനിമയില്‍ കയറാന്‍ കഷ്ടപ്പെടുന്ന സമയത്ത് അദ്ദേഹം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here