ഐക്യദാര്‍ഢ്യമറിയിച്ച് കെയിന്‍ വില്ല്യംസണ്‍; നിസ്‌കാര നിരയുമായി ന്യൂസിലാന്‍ഡ് ചിഹ്നം

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍. തന്റെ ഫെയ്‌സ്ബുക്കില്‍ ഹൃദയത്തെ തൊടുന്ന ഒരു ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചത്.

ന്യൂസിലാന്‍ഡിന്റെ ഔദ്യോഗികമല്ലാത്ത ചിഹ്നമായ വെള്ളനിറമുള്ള ചിത്രപ്പുല്ലിന്റെ രൂപത്തിലുള്ള നിസ്‌കാര നിരയുടെ ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. ഭീകരാക്രമണത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ത്ഥം വരച്ച പോസ്റ്ററാണ് ഇത്.

കൂടെ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചട്ടുണ്ട്.

ബാക്കിയുള്ളവരെ പോലെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഞാനും ബുദ്ധിമുട്ടുകയാണ്. ഇത്രത്തോളം സ്‌നേഹം ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിട്ടുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രാജ്യത്തെ എല്ലാവര്‍ക്കും ഞാന്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. നമ്മുക്ക് ഒരുമിച്ച് നില്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News