മുംബൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നേര്‍ക്ക് നേര്‍; തലനാരിഴക്ക് ഒഴിവായത് വന്‍ വിമാന ദുരന്തം

മുംബൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വലിയ അപകടമാണ് സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. രണ്ടു വിമാനങ്ങളും നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്. മുന്നറിയിപ്പ് ലഭിച്ചില്ലായിരുന്നെങ്കില്‍ മറ്റൊരു ആകാശദുരന്തത്തിന് കൂടി സാക്ഷിയാകേണ്ടി വരുമായിരുന്നു.

ഫെബ്രുവരി 27 മുതല്‍ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാനങ്ങളുടെ ഗണ്യമായ വര്‍ദ്ധനവ് മുംബൈ മേഖലയില്‍ ഉണ്ടാകുവാന്‍ കാരണമായത്.

32,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനവും . 31,000 അടിയില്‍ പറന്നിരുന്ന അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന EY 290 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നതും തലനാരിഴക്ക് രക്ഷപ്പെട്ടതും

വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിന തുടര്‍ന്ന് പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News