കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പൂര്‍ത്തീകരിക്കാനായില്ല

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പൂര്‍ത്തീകരിക്കാനായില്ല.വയനാട് സീറ്റില്‍ തര്‍ക്കം രൂക്ഷം. ഉമ്മന്‍ചാണ്ടിയെ ദില്ലിയ്ക്ക് വിളിപ്പിച്ചു.നാല് സീറ്റുകളില്‍ അഭിപ്രായ വ്യാത്യാസം തുടരുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥിതീകരിച്ചു.

ആറ്റിങ്ങല്‍, ആലപ്പുഴ, വടകര,വയനാട് സീറ്റുകളില്‍ പുതിയ ഫോര്‍മുല അവതരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനും ശ്രമം.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ നാല് സീറ്റില്‍ ഇന്നും ധാരണയെത്തിയില്ല.രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രത്യേകം യോഗം ചേര്‍ന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ല.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ മത്സരിപ്പിച്ച് ഐ ഗ്രൂപ്പുകാരിയായ ഷാനിമോള്‍ ഉസ്മാനെ വയനാട് നിര്‍ത്തി പുതിയ ഫോര്‍മുല നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ടായി.ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ധിക്കിന് ആലപ്പുഴയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ച വിദ്യാ ബാലകൃഷ്ണന് വടകരയും നല്‍കും.

പക്ഷെ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തീരുമാനം അറിയിച്ചിട്ടില്ല.വടകരയില്‍ മത്സരിക്കില്ലെന്ന് ടി.സിദ്ധിക്ക് അറിയിച്ചു. പകരം വയനാട് സീറ്റ് തന്നെ സിദ്ധിക്കിന് നല്‍കണമെന്ന കടും പിടിത്തതിലാണ് ഉമ്മന്‍ചാണ്ടി.ആറ്റിങ്ങല്‍,ആലപ്പുഴ,വടകര,വയനാട് സീറ്റുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥീതീകരിച്ചു.

ഉമ്മന്‍ചാണ്ടി ദില്ലിയിലെത്താതെ ഇനി സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ തീരുമാനം ആകില്ല. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ട് വിളിച്ചെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി നിന്ന് പ്രതിഷേധം അറിയിച്ചിരുന്നു.പ്രഖ്യാപനം വന്ന പന്ത്രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പല വിധ എതിര്‍പ്പുകള്‍ ഉയരുന്നതും കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here