പി കെ ശ്രീമതി ടീച്ചര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ആവേശകരമായ സ്വീകരണം

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ആവേശകരമായ സ്വീകരണം.

എംപി എന്ന നിലയില്‍ കര്‍ഷക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട ശ്രീമതി ടീച്ചര്‍ക്ക് യു ഡി എഫ് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര ജനത പി കെ ശ്രീമതി ടീച്ചര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. മലയോര കര്‍ഷകര്‍ക്ക് വേണ്ടി ശ്രീമതി ടീച്ചര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഇടപെടലുകളാണ് ഈ സ്വീകാര്യതയ്ക്ക് പിന്നില്‍.

ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍പെട്ട ആലക്കോട്,തിമിരി, തേര്‍ത്തല്ലി,കാര്‍ത്തികപുരം,കൊട്ടയാട്, ചെമ്പേരി,വഞ്ചിയം തുടങ്ങിയ മേഖലകളിലിലൂടെയായിരുന്നു പര്യടനം.എല്ലായിടത്തും ലഭിച്ചത് ആവേശകരമായ സ്വീകരണം.

ഞായറാഴ്ച്ച ദിവസം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ കണ്ടും ശ്രീമതി ടീച്ചര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചു.ആലക്കോട് സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ ആന്റണി ആനക്കല്ല്,ചെമ്പേരി സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാദര്‍ ജോര്‍ജ് കാഞ്ഞിരങ്ങാട് എന്നിവരെയും സന്ദര്‍ശിച്ചു.

ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് പേരാണ് ടീച്ചറെ സ്വീകരിക്കാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here