മത്സ്യതൊഴിലാളികള്‍ക്കുള്ള പലിശ രഹിത വായ്പ പുനഃക്രമീകരണ പദ്ധതി ബ്രിഡ്ജ് ലോണ്‍ തീര മേഖലയില്‍ ആശ്വാസമാകുന്നു.1.75 ലക്ഷം വായ്പ എടുക്കുന്ന മത്സ്യതൊഴിലാളി പുതിയ പദ്ധതി പ്രകാരം ഒരു ലക്ഷത്തോളം രൂപയാണ് പലിശ ഇനത്തില്‍ മൂന്ന് വര്‍ഷം കൊണ്ടു ലാഭിക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കഴിഞ്ഞ ജനുവരിയിലാണ് പലിശ രഹിത പദ്ധതി പ്രകാരം മത്സ്യഫെഡില്‍ നിന്ന് 1.75 ലക്ഷം രൂപ വായ്പ എടുത്തത് യുഡിഎഫ് ഭരണകാലത്തായിരുന്നെങ്കില്‍ പ്രതിമാസം രണ്ടായിരം രൂപ പലിശ ഒടുക്കേണ്ടി വരുമായിരുന്നു എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പദ്ധതി പ്രകാരം 5 പൈസ പോലും പലിശ അടയ്‌ക്കേണ്ടി വരുന്നില്ല

ഫലത്തില്‍ 98000 രൂപയാണ് ഈ മത്സ്യതൊഴിലാളിക്ക് ലാഭം മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ കടകെണിയിലാവുന്ന കടലിന്റെ മക്കള്‍ക്ക് പലിശരഹിത വായ്പ വലിയ ആശ്വാസമാണ് പകരുന്നത്.