ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന ആക്രമണത്തിന് പിന്നാലെ മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടക്ക് മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയ സെനറ്ററിന്റെ തലയില്‍ യുവാവ് പ്രതിഷേധ സൂചകമായി മുട്ട പൊട്ടിച്ചിരുന്നു. സെനറ്റര്‍ കൗമാരക്കാരനെ മപര്‍ധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.

മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ കുടിയേറ്റമാണ് ആക്രമണത്തിന് കാരണം എന്നായിരുന്നു സെനറ്റര്‍ പറഞ്ഞത്. എന്നാല്‍ സെനറ്ററിന്റെ നിലപാട് തള്ളിയ പ്രധാനമന്ത്രി മോറിസണ്‍ സെനറ്ററിന്റെ നിലപാട് നാണക്കേടാണെന്നും വ്യക്തമാക്കിയരുന്നു.