മാറു മറയ്ക്കൽ സമരം പാഠ പുസ്തകത്തിൽ നിന്ന് എൻസിഇആർടി ഒ‍ഴിവാക്കി; കേന്ദ്ര സർക്കാരിനു കീ‍ഴിലുള്ള കൗൺസിലിന്റെ നടപടി വിവാദമാകുന്നു

മാറു മറയ്ക്കൽ സമരം പാഠ പുസ്തകത്തിൽ നിന്ന് എൻസിഇആർടി ഒ‍ഴിവാക്കി, കേന്ദ്ര സർക്കാരിനു കീ‍ഴിലുള്ള കൗൺസിലിന്റെ നടപടി വിവാദമാകുന്നു. കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിനെതിരെ പ്രതിഷേധം ഉയരുന്നു.

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ പാഠപുസ്തകങ്ങളുടെ കാര്യത്തിൽ അനുവദിച്ചു കൊടുക്കരുതെന്ന് ഡോ. രാജൻ ഗുരുക്കൾ. സി.ബി.എസ്.ഇ ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരിക്കുന്നത്..

ഇന്ത്യ ആന്‍റ് കണ്ടംപററി വേള്‍ഡ്’ എന്ന പാഠപുസ്‌തകത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്. 19ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നടന്ന നിർണായക മാറുമറയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് ഇതിൽ നിർണായകം. സി.ബി.എസ്.ഇ ഒമ്പതാം ക്ളാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെ പഠന ഭാരം കുറയ്ക്കാനും ഒപ്പം തമിഴ്നാട്ടിലെ നാടാര്‍ സമുദായത്തിന്‍റെ എതിര്‍പ്പും പരിഗണിച്ചാണ് നടപടിയെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. വിദ്യാർത്ഥികൾക്ക് ചരിത്ര അവബോധമുണ്ടാക്കുന്നതിനാണ് ഒാരോ നിർണായക സമരങ്ങളും പ്രക്ഷോഭങ്ങളും പാഠഭാഗമാക്കുന്നത്. എന്നാൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ പാഠപുസ്തകങ്ങളുടെ കാര്യത്തിൽ അനുവദിച്ചു കൊടുക്കരുതെന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.

വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഇത് ഉൾപ്പെടെ കേരള ചരിത്രത്തിലെ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന പാഠഭാഗങ്ങളും ഒ‍ഴിവാക്കിയതിൽ ഉൾപ്പെടുന്നത്.

എന്താണ് ചാന്നാർ ലഹള

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു.

നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.

അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News