ഒരു ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് നീക്കിയത് ന്യൂസിലന്‍ഡ് വെടിവെപ്പിന്റെ 15 ലക്ഷം ദൃശ്യങ്ങള്‍. അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലും പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി വെടിയുതിര്‍ത്തത്. ബ്രെന്ററണ്‍ ടാരന്റ് എന്ന കൊലയാളി വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുവഴി തത്സമയം നല്‍കിയിരുന്നു. 15 ലക്ഷം വീഡിയോകളില്‍ 12 ലക്ഷവും അപ്‌ലോഡ് ചെയ്തയുടന്‍ നീക്കുകയായിരുന്നു.