പല രീതിയിലും പല ചടങ്ങിലുമുള്ള കല്ല്യാണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആചാരങ്ങള്‍ വ്യത്യസ്തമാകുന്നതോടെ കല്ല്യാണത്തിന്റെ രീതിയും മാറാറുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നടന്ന കല്ല്യാണം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രീതിയിലുള്ളതായിരിക്കും. ഏത് രീതിയിലുള്ള കല്ല്യാണമാണെങ്കിലും നാട്ടുനടപ്പനുസരിച്ച് കല്ല്യാണ ചെറുക്കന്‍ പെണ്ണിന്റെ കഴുത്തില്‍ താലികെട്ടുകയാണ് പതിവ്.

കര്‍ണാടകയിലാണ്  വിചിത്രമായ വിവാഹം നടന്നത്. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള രണ്ട് യുവതികളാണ് വിവാഹദിവസം ഭര്‍ത്താക്കന്മാരെ മംഗള്‍സൂത്ര അണിയിച്ചത്. അമിത് പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

ചടങ്ങില്‍ പ്രിയ അമിത്തിന് മംഗള്‍സൂത്ര അണിയിക്കുകയായിരുന്നു. രണ്ടാമത്തെ വധൂവരന്മാര്‍ പ്രഭുരാജും അങ്കിതയുമാണ്. ഇവരുടെ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു.