
പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവാണ് വിജയ് സേതുപതി. അഭിനയംകൊണ്ടും തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ എളിമകൊണ്ടും എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ നിന്നും മാറി അദ്ദേഹം ഒരു തിരകഥാകൃത്തിന്റെ വേഷമണിയുകയാണ് അദ്ദേഹം.
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിഷ്ണു വിശാലിന്റെ ചിത്രത്തിനാണു വിജയ് സംഭാഷണവും തിരക്കഥയും ഒരുക്കുന്നത്. വിക്രാന്തിന്റെ സഹോദരന്‍ സഞ്ജീവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ കഥ കേട്ട ശേഷം അതിനു തിരക്കഥ ഒരുക്കാന്‍ ഉള്ള അവസരം വിജയ് സേതുപതി ചോദിച്ചു വാങ്ങിക്കുകയായിരുന്നു.
വിഷ്ണു വിശാലിനൊപ്പം വിക്രാന്തും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. സിസിഎല്‍ ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു വിഷ്ണു വിശാലിന്റെയും വിക്രാന്തിന്റെയും. വിക്രാന്ത് തന്നെയാണ് വിജയ് സേതുപതി തന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
ഒരിക്കലും ഒരു തിരാക്കഥാകൃത്തിന്റെ വേഷം വിജയ് അണിയുമെന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍തന്നെ ആരാധകര്‍ ഈ വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണ്. എന്നാല്‍ തിരാക്കഥാകൃത്ത് ആയിട്ടാണെങ്കിലും വിജയ് തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here