അനില്‍ അംബാനി എറിക്സണ്‍ കമ്പനിക്ക് നൽകാനുള്ള മുഴുവൻ തുകയും അടച്ചു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി എറിക്സണ്‍ കമ്പനിക്ക് നൽകാനുള്ള മുഴുവൻ തുകയും അടച്ചു. സുപ്രീം കോടതി വിധി പ്രകാരം നല്‍കാനുള്ള 462 കോടി രൂപയും  റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കിയെന്ന് എറിക്സണ്‍ കമ്പനിയുടെ അഭിഭാഷകന്‍ സ്ഥരീകരിച്ചു.
മാർച്ച് പത്തൊൻമ്പത്തിന് മുൻമ്പ് മുഴുവന്‍ തുകയും അടച്ച് തീർക്കണമെന്നും അല്ലാത്ത പക്ഷം മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണ്ടി വരുമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്.
സുപ്രീം കോടതിയില്‍  ഹാജറാകണമെന്ന് ഉത്തരവ് തിരുത്തിയ നടപടിയില്‍ അനില്‍ അംബാനിക്കും കമ്പനി ചെയർമാന്‍മ്മാരായ ഛായ വിരാണി, സതീഷ് സേത് എന്നിവരും പിഴയായി അടക്കേണ്ട മൂന്ന് കോടി രൂപ സുപ്രീം കോടതി രജിസ്ട്രിയില്‍ അടച്ചു. ഇതോടെ  റിലയന്‍സ് കമ്മ്യൂണിക്കേഷനും എറിക്സണ്‍ ഇന്ത്യാ കമ്പനിയും തമ്മില്‍ ഒരു വർഷമായി നീണ്ട് നിന്ന നിയമ യുദ്ധം അവസാനിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here