കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട, 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് വേട്ട. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസർ അറാഫത്ത് (26) ആണ് പിടിയിലായത്.

പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാണെന്ന് ചോദ്യം ചെയ്യലിൽ  പ്രതി സമ്മതിച്ചു. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here