മത്സ്യതൊഴിലാളി ക്ഷേമത്തിനും തീരദേശ വികസനത്തിനും മുന്തിയ പരിഗണന നല്‍കിയ ഇടത് പക്ഷത്തിനൊപ്പമാണ് കടലിന്റെ മക്കളുടെ മനസ്സെന്ന് വ്യക്തമാകുന്നതായിരുന്നു ശ്രീമതി ടീച്ചര്‍ക്ക് ലഭിച്ച ഉജ്വല സ്വീകരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ പ്രതിനിധിയായി വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കുമെന്നാണ് കണ്ണൂരിന്റെ കടലോരം ശ്രീമതി ടീച്ചര്‍ക്ക് നല്‍കിയ ഉറപ്പ്.

തീരദേശ ജനതയ്ക്കായി എം പി എന്ന നിലയില്‍ ശ്രീമതി ടീച്ചര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു കണ്ണൂര്‍ ആയിക്കരയില്‍ ലഭിച്ച ഹൃദ്യമായ സ്വീകരണം.

മഹാപ്രളയത്തില്‍ നിന്നും കേരളത്തെ കൈ പിടിച്ചുയര്‍ത്തിയ കടലിന്റെ മക്കള്‍ ശ്രീമതി ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു.

ഓഖി ദുരന്ത സഹായം,മത്സ്യ തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി,മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശ സേനയില്‍ നിയമനം,തീര ദേശ ഹൈവേ തുടങ്ങി നിരവധി പദ്ധതികളാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.

വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ ശ്രീമതി ടീച്ചറോട് ഈ സഹായങ്ങള്‍ക്ക് തൊഴിലാളികള്‍ നന്ദി അറിയിച്ചു.