തുഷാര്‍ വെളളാപളളി തൃശൂരില്‍ മല്‍സരിച്ചാല്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ബിഡിജെസ് ഡെമോക്രാറ്റിക്ക് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തുഷാര്‍ വെളളാപളളി തൃശൂരില്‍ മല്‍സരിച്ചാല്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ബിഡിജെസ് ഡെമോക്രാറ്റിക്ക് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയസാധ്യതയുളള മുന്നണിക്ക് വോട്ട് ചെയ്യുമെന്ന് ബിഡിജെഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ബിഡിജെഎസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍പ്പിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും ബിഡിജെഎസ് (ഡെമോക്രാറ്റിക്) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിഡിജെഎസില്‍ കുടുംബവാഴ്ചയാണുള്ളത്. പാര്‍ടിക്ക് രജിസ്‌ട്രേഷന്‍ ഉണ്ടോയെന്ന് പോലും സംശയമുണ്ട്. പാര്‍ടിയുടെ ഭരണഘടന നേതാക്കള്‍ പോലും കണ്ടിട്ടില്ല. ബിഡിജെഎസിനുള്ളില്‍ ജനാധിപത്യം നഷ്ടപ്പെട്ടതിനാലാണ് പുതിയ പാര്‍ടിക്ക് രൂപം നല്‍കിയത്. ബിഡിജെഎസ് (ഡി) ചെയര്‍മാന്‍ ചൂഴാല്‍ ജി നിര്‍മലന്‍, ജന. കണ്‍വീനര്‍ താന്നിമൂട് സുധീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here