ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞ എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമലയില്‍ കുടുംബസമേതം ദര്‍ശനത്തിനെത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പമ്പ പൊലീസ് കേസ് എടുത്തു.

ചെന്നൈ സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെയായിരുന്നു സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മരക്കൂട്ടത്ത് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പ്രായം 50 കഴിഞ്ഞെന്ന് സ്ത്രീകള്‍ അറിയിച്ചെങ്കിലും, തിരിച്ചറിയല്‍ രേഖ കാണിച്ചാലേ കടത്തിവിടു എന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

രേഖകള്‍ പൊലീസിനെ മാത്രമെ കാണിക്കു എന്ന് തീര്‍ത്ഥാടക സംഘം നിലപാട് എടുത്തതോടെ, ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News