പത്തനംതിട്ടയില്‍ നിന്നുംശ്രീധരന്‍ പിള്ളയെ ഒഴിവാക്കിയേക്കും; ബിജെപിയില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ആര്‍എസ്എസിന് അതൃപ്തി

തമ്മിലടിയിൽ വഴിമുട്ടി നിൽക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിർണയത്തിൽ അതൃപ്തിയുമായി ആർഎസ്എസ്. പത്തനംതിട്ട സീറ്റിൽ നിന്ന് ശ്രീധരൻ പിള്ളയെ ഒഴിവാക്കാൻ കേന്ദ്ര നേതൃത്വത്തിന് സമ്മർദ്ധം.

പത്തനംതിട്ട കിട്ടില്ലെന്ന് ഉറപ്പായാൽ അൽഫോൺസ് കണ്ണന്താനത്തെ ഇറക്കി കെ സുരേന്ദ്രനെ വെട്ടാനാണ് പി എസ് ശ്രീധരൻ പിള്ളയുടെ നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും.

സ്ഥാനാർത്ഥി പട്ടികവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ആഭ്യന്തര കലഹങ്ങളെ തുടർന്ന് കുഴഞ്ഞു മറിയുകയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക.

യാതൊരു ഗൃഹപാഠവും ചെയ്യാതെ ദില്ലിയിലെത്തി പട്ടികയിൽ വെട്ടലും തിരുത്തലും നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തിൽ കടുത്ത അതൃപ്തിയിലാണ് ആർഎസ്എസ്. അതൃപ്തി ബിജെപി ദേശീയ നേതൃത്വത്തെ ആർഎസ്എസ് ബോധ്യപ്പെടുത്തി.

പത്തനംതിട്ടയെ ചൊല്ലിയാണ് വൻ കലഹം. സീറ്റിന് പിഎസ് ശ്രീധരൻപിള്ളയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും കെ സുരേന്ദ്രനെ പരിഗണിക്കണമെന്ന മുറവിളി ശക്തമാണ്. ആർഎസ്എസിനും ഇതേ നിലപാടാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here