കോടതി അലക്ഷ്യകേസിൽ പ്രീത ഷാജിക്കും ഭർത്താവിനും ഹൈക്കോടതി ശിക്ഷ

കോടതി അലക്ഷ്യകേസിൽ പ്രീത ഷാജിക്കും ഭർത്താവിനും ഹൈക്കോടതി ശിക്ഷ വിധിച്ചു. ഹൈക്കോടതി വിധി ലംഘിച്ചതിനാണ് ശിക്ഷ. പ്രീത ഷാജിയും ഭര്‍ത്താവും കിടപ്പ് രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണമെന് ഹൈക്കോടതി ഉത്തരവ്.

ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്കു കീഴിലുള്ള പാലിയേറ്റീവ് കെയർ വിഭാഗവുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടത്. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക് വിട്ടു നൽകണമെന്ന മുൻ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
സാമൂഹിക സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു

കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധത ഭാവിയിൽ തെളിയിക്കാം എന്നു കരുതി ഇപ്പോൾ നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷമാപണം സ്വീകരിച്ച് കോടതി അലക്ഷ്യ കേസിൽ തുടർനടപടികൾ ഒഴിവാക്കണമെന്നാനായിരുന്നു പ്രീത ഷാജി യുടെ അപേക്ഷ .

കോടതി വിധി ലംഘിക്കുന്നത് സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത് എന്ന് കോടതി വ്യക്തമാക്കി.
കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയല്ലേയെന്ന് കോടതി ആരാഞ്ഞു ,
തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യമില്ല.

കോടതി വിധിയുടെ നഗ്നമായ ലംഘനം നടത്തിയ സാഹചര്യത്തിൽ തക്കതായ ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തിനു അത് ഒരു സന്ദേശം ആകണമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here