മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാജി വെച്ചു. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളും പ്രതിപക്ഷ നേതാവും കൂടിയായ രാധാകൃഷ്ണ വിഖേ പാട്ടീലാണ് ലോകസഭാ തിരഞ്ഞെടുപ്പിന് കാഹളമൊരുങ്ങവേ പാര്‍ട്ടി വിട്ടത്.

കഴിഞ്ഞ ദിവസം ഇയാളുടെ മകനും കോണ്‍ഗ്രസ് നേതാവുമായ സുജയ് വിഖേ പാട്ടീല്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയൊണ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ പ്രതികരണം. രാജിക്കത്ത് രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേയുള്ള പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മലയാളിയായ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവും രാജി വെച്ചത്.

പണവും പദവിയും വാഗ്ദാനം ചെയ്തുള്ള ബിജെപിയുടെ രാഷ്ട്രീയക്കച്ചവടത്തില്‍ വീണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി രാജിവെക്കുകയാണ്.