വടകര കോ ലീ ബി സഖ്യത്തിലേക്ക്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് പിന്തുണയുമായി ബിജെപി യുവമോർച്ച നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്.

വടകരയിൽ മുരളിയെങ്കിൽ വട്ടിയൂർക്കാവിൽ ബിജെപിയെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി കെ കെ അനിഷ് കുമാർ. മുരളീധരൻ മികച്ച സ്ഥാനാർത്ഥിയെന്ന് കോഴിക്കോട്ടെ യുവമോർച്ച നേതാവ് കെ ജിതിൻ

വടകരയിൽ എൽ ഡി എഫ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറിയതോടെ യാണ് മറു ഭാഗത്ത് കോലീബി സഖ്യത്തിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് ആശംസകളുമായി ബി ജെ പി യുവമോർച്ച നേതാക്കൾ ഫേസ് ബുക്കിൽ പോസ്റ്റുകളിട്ടു.

വടകരയിൽ മുരളിയെങ്കിൽ വട്ടിയൂർക്കാവിൽ ബി ജെ പി യെന്നായിരുന്നു ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി അനീഷ് കുമാറിന്റെ പോസ്റ്റ്.

അതോടൊപ്പം മുരളീധരൻ മികച്ച സ്ഥാനാർത്ഥിയെന്നാണ് കോഴിeക്കാട്ടെ യുവമോർച്ച നേതാവ് ജിതിന്റെ പോസ്റ്റ്. വടകരയിൽ മുരളീധരനെ സഹായിച്ചാൽ വട്ടിയൂർക്കാവിൽ ബിജെപി ക്ക് വോട്ട് മറിച്ച് നൽകാം എന്ന് ധാരണയായതായാണ് സൂചന.

ഇതിന്റെ ഭാഗമായാണ മുരളീധരന് ആശംസകളുമായി ബിജെപി യുവമോർച്ച നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. വടകരയിൽ ദുർബല സ്ഥാനാർത്ഥിയെയായിരിക്കും ബിജെപി രംഗത്തിറക്കുകയെന്നും സൂചനയുണ്ട്.