കാര്‍ഷിക വായ്പയ്ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റിധാരണാജനകമാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ്

കർഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച 2018 ഒക്‌ടോബറിലെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാർത്ത തെറ്റിധാരണാജനകമാണ്.

2018 ഒക്‌ടോബറിൽ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്‌ടോബർ 11 വരെ നിലനിൽക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഈ സർക്കാർ ഉത്തരവിന് 2019 ഡിസംബർ 31 വരെ പ്രാബല്യം നൽകി മാർച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തിരുന്നു.

മൊറട്ടോറിയം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകൾ ആയതിനാൽ, വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആറിന് ബാങ്കുകളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.

തുടർന്ന് 16ന് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ ബാങ്കുകളുമായി ധാരണയിലെത്തി. ഈ സാഹചര്യത്തിൽ കർഷകർക്ക് ആശങ്ക വേണ്ടെന്നും ചീഫ് സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel